ചാവക്കുട്: കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. കടപ്പുറം – മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഗുരുവായൂർ എം എൽ എ കെ.വി അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് പ്രോജക്ട ഓഫീസർ അഞ്ജലി, ഷീജ പ്രശാന്ത്, സി.ബി വിശ്വനാഥൻ, മണികണ്ഠൻ, ലീല ശേഖരൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് ടി.എം ഹനീഫ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു. എം എസ് സി സ്റ്റാറ്റിക്സിൽ രണ്ടാം റാങ്ക് നേടിയ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയെ ചടങ്ങിൽ അനുമോദിച്ചു.