ചാവക്കാട്: കടപ്പുറം ആറങ്ങാടി ഇർഷാദുൽ അനാം മദ്റസ വിദ്യാർത്ഥികൾക്ക് മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗജന്യമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.

തുടർച്ചയായ മൂന്നാം വർഷമാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ സൗജന്യമായി നൽകുന്നത്.

ഹംസ ഉസ്താദ് പ്രാർത്ഥന നിർവ്വഹിച്ചു, മഹല്ല് സെക്രട്ടറി അബ്ദുൽ കരീം ഉൽഘാടനം ചെയ്തു, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചെയർമാൻ ആർ.ഷാഹു അദ്ധ്യക്ഷത വഹിച്ചു, കാദർ പുസ്തക വിതരണം നിർവ്വഹിച്ചു, മഹല്ല് പ്രസിഡണ്ട് ഏ.കെ.ഫാറൂഖ് ഹാജി, സദർ മുഅല്ലിം അബൂബക്കർ ഫൈസി, ചാലിൽ ഹമീദ്, എൻ.എ.ജമാൽ, കെ.വി.സക്കീർ ഹുസൈൻ, പി.കെ.ഷാഫി, ഖലീൽ മാഷ്, കെ.വി.ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി