mehandi new

സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനുള്ള ശ്രമം ചെറുത്ത് തോല്പിക്കും : യൂത്ത് ലീഗ്

fairy tale

ചാവക്കാട് : കോവിഡ് 19 പ്രതിരോധത്തിൽ സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത് അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ പ്രവാസി വഞ്ചനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേത്രത്തിൽ ഗുരുവായൂർ എക്സ്സൈസ് ഓഫീസിലേക്ക് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികൾ കേരളത്തിന്റെ നട്ടെലാണെങ്കിൽ ആ നട്ടെല്ല് തകർത്ത മുഖ്യനായി പിണറായി എഴുതി വെക്കപ്പെടുമെന്നും പ്രവാസി നൽകിയ ജീവിത നിലവാരം മറന്നുള്ള സർക്കാർ നിലപാട് ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രോട്ടോകോൾ പാലിച്ചു നടത്തിയ മാർച്ചിൽ മണ്ഡലം പ്രസിഡണ്ട് സുഹൈൽ തങ്ങൾ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി വി പി മൻസൂറലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം വി എം മനാഫ്, അലി അകലാട്, മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ഭാരവാഹികളായ എം സി ഗഫൂർ, സുൾഫിക്കർ സി എസ്, ഷുക്കൂർ, റിയാസ് തെക്കഞ്ചേരി, ടി ആർ ഇബ്രാഹിം, നൗഷാദ് തെക്കൂട്ട്, ജിംഷാദ് കെ എം, പി.കെ അലി, ഷജീർ പുന്ന, റംസീർ പുന്നയൂർക്കുളം എന്നിവർ പ്രസംഗിച്ചു.

planet fashion

Comments are closed.