ചാവക്കാട് : നന്മ പാലയൂർ പ്രവർത്തകർ മെഴുകുതിരി തെളിയിച്ച്  മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രബുദ്ധ കേരളത്തിൽ ഇനിയും ഒരു മനുഷ്യ ജീവൻ അന്നം കിട്ടാതെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാൻ എല്ലാ മനുഷ്യസ്നേഹികളും ഉണർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമാണ് മധുവിന്റെ കൊലപാതകം നമ്മെ ഓർമപ്പെടുത്തുന്നതെന്ന് കൂട്ടായ്മയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൗരാവകാശ പ്രവർത്തകൻ നൗഷാദ് തെക്കുംപുറം അധ്യക്ഷനായിരുന്നു. അഡ്വ: ജലാൽ മാളിയേക്കൽ, അനീഷ് പാലയൂർ, പി.പി.അബ്ദുസലാം, കെ.വി. അമീർ, ഫൈസൽ, വി.എം.ആസിഫ്, സി എം ജെനീഷ്, തുടങ്ങിയവർ സംസാരിച്ചു.