ചാവക്കാട്: ജനങ്ങളെ ദുരിതത്തിലാക്കി നോട്ട് അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം സി പി എം ഏരിയാ കമ്മിറ്റി അംഗം എ എച്ച് അക്ബര്‍ ഉദ്ഘാടനം ചെയ്തു. മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. കെ കെ മുബാറക്, ഏരിയാ സെക്രട്ടറി ശ്രീജാ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഷൈനി ഷാജി, ഉഷാകുമാരി തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.