ഹസന്‍ (67)

ഹസന്‍ (67)

ചാവക്കാട്: ഉംറ തീര്‍ത്ഥാടനത്തിനിടെ മണത്തല സ്വദേശി സൗദിയില്‍ മരിച്ചു
മണത്തല ബേബി റോഡ് സ്വദേശി കൊപ്പര ഹസന്‍ (67)ആണ് സൗദി അറേബ്യയില്‍ മരിച്ചത്. കഴിഞ്ഞ 29ന് ഭാര്യ ഹഫ്സത്തുമായി ചാവക്കാട്ടെ സ്വകാര്യ ഉംറ സര്‍വീസ് ഏജന്‍സിയുടെ ഗ്രൂപ്പിലാണ് ഹസന്‍ യാത്ര പുറപ്പെട്ടത്. ഞായറാഴ്ച്ച രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നിനാണ് മരണമുണ്ടായത്. മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മണത്തല ജമാഅത്ത് വിവാഹ സമിതിയുടെ അധ്യക്ഷനായിരുന്നു മരിച്ച ഹസന്‍. മക്കള്‍: അന്‍വര്‍, അഫ്സല്‍ (ഇരുവരും ദുബൈ), ഫൗസിയ. മരുമക്കള്‍: മുംതാസ്, സന.