ചാവക്കാട്: മണത്തല ഹയർ സെക്കന്ററി സ്കൂൾ എന്‍ എസ് എസ് (നാഷണൽ സർവീസ് സ്കീം)ന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ബ്ലാങ്ങാട് ജി.ഫ്.യു.പി സ്കൂളില്‍ ആരംഭിച്ചു. ചാവക്കാട് നഗരസഭാ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽകലാം അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപിക സതി ടീച്ചർ, പ്രോഗ്രാം ഓഫീസർ സുബാഷ് മാസ്റ്റര്‍, മദർ പി.ടി.എ പ്രസിഡന്റ് സ്വപ്ന, മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.