ചാവക്കാട് : മണത്തല ഗവ. ഹൈസ്കൂള്‍ 90 – 91 എസ് എസ് എല്‍ സി ബാച്ച് കുടുംബ സംഗമം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥി കെ വി ശശി അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു. സിനിമാ നാടക നടന്‍ ശിവജി ഗുരുവായൂര്‍, വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍, പൂര്‍വ്വ വിദ്യാര്‍ഥികളായ യൂസുഫ് അലി, ഷാഹിന മജീദ്‌, മൈമൂന അബ്ദുള്‍ഖാദര്‍, ഹെഡ്മാസ്റ്റര്‍ കെ വി അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ മറിയക്കുട്ടി എന്നിവര്‍ സംസാരിച്ചു.
സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് ശിവജി ഗുരുവായൂരിന്റെ അച്ഛന്‍ എന്ന നാടകവും ഉണ്ടായി.