Header

ആണെഴുത്തിനും പെണ്ണെഴുത്തിനും പുറമെ മൂന്നാമതൊരുഴുത്ത് യാഥാര്‍ത്യമായി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കേരളത്തില്‍ ആണെഴുത്തിനും പെണ്ണെഴുത്തിനും പുറമെ മൂന്നാമതൊരു എഴുത്ത് യാഥാര്‍ഥ്യമായെന്ന് ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലെ ആദ്യ മലയാള കവയത്രി വിജയരാജമല്ലിക പറഞ്ഞു. ചാവക്കാട് നഗരസഭയുടെ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് അവരുടെ അവസ്ഥ തുറന്നു പറയാനുള്ള സാഹചര്യവും അംഗീകാരവും തന്നത് കേരളസമൂഹമാണ്. നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിതവിജയം നേടാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ആണ്‍ശരീരത്തില്‍നിന്നും മനസില്‍ പൂവിട്ട പെണ്‍സ്വരൂപത്തിലേയ്ക്ക് മാറിയപ്പോഴാണ് തന്റെ അസ്ഥിത്വത്തിന് നിലനില്‍പ്പായതെന്നും അവര്‍ പറഞ്ഞു. തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ തൊട്ട പുരുഷന്റെ പല്ല് താഴെ കിടന്നു ചിരിക്കും. എത്ര പെണ്‍കുട്ടികള്‍ക്ക് ഇതു സാധിക്കും. ജീവിതത്തില്‍ എത്ര കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയെന്നതല്ല സ്ത്രീകളുടെ മഹത്വം. സമൂഹത്തില്‍ തന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാനം. പണ്ട് തന്റെ അവസ്ഥയില്‍ ദൈവത്തെ ശപിച്ചിരുന്നു എന്നാല്‍ ഇന്ന് ഇതെല്ലാം ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്ന് കരുതാനാണ് ഇഷ്ടം. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കണ്ടിരുന്ന സ്വപ്നങ്ങള്‍ ഇപ്പോള്‍ തനിക്കുചുറ്റും നൃത്തം ചെയ്യുന്ന അവസ്ഥയാണെന്നും വിജയരാജ മല്ലിക പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, കൗണ്‍സിലര്‍ എ എച്ച് അക്ബര്‍ , എ സി ആനന്ദന്‍, എ എ മഹേന്ദ്രന്‍, എം ബി രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ മായ സാഹിത്യ ക്‌ളാസെടുത്തു. കുട്ടികളുടെ നാടന്‍പാട്ട് ആലാപനം, കഥ പറച്ചില്‍, കവിത പാരായണം, അക്ഷരജാഥ എന്നിവയും നടന്നു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് നഗരസഭ മുതുവട്ടൂര്‍ ലൈബ്രറിയില്‍ സാഹിത്യസദസ് നടക്കും. ഇന്നും നാളെയും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അക്ഷരപ്പെട്ടി സ്ഥാപിക്കും. വെള്ളിയാഴ്ച വനിത വായന മത്‌സരം മുതുവട്ടൂര്‍, ബീച്ച്, തിരുവത്ര, പുത്തന്‍കടപ്പുറം ലൈബ്രറികളില്‍ അരങ്ങേറും. 27 മുതല്‍ 30 വരെ ലൈബ്രറികളില്‍ പുസ്തക പ്രദര്‍ശനം , ജൂലായ് അഞ്ചിന് ബഷീര്‍ കൃതികളിലെ സാഹിത്യാസ്വാദനം. കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂര്‍ സാഹിത്യകാരന്‍ ജോസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പങ്കെടുക്കും. ഏഴിന് ബീച്ച് ലൈബ്രറി പരിസരത്ത് സമാപന സമ്മേളനവും സമ്മാന വിതരണവും നടക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.