ചാവക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങള്‍ മുസ്ലിം ലീഗിന്‍റെ അവിഭാജ്യ ഘടകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. മുസ്ലിം ലീഗ് ബ്ലാങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ഹനീഫ് ചാവക്കാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആർ വി അബ്ദുൽ റഹീം മുഖ്യ പ്രഭാഷണം നടത്തി. ജലീൽ വലിയകത്ത് കിറ്റ് വിതരണം നടത്തി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ കെ എം സി സി അബുദാബി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ ഹംസക്കുട്ടി അനുമോദിച്ചു.

കബീർ മൊയ്തു, കെ എം കുഞ്ഞീൻ, ചാലിൽ ഹൈദ്രോസ്, ഹമീദ് ബ്ലാങ്ങാട്, വാപ്പു, യൂസ്സഫ് കൊപ്പര, ഹസ്സൻ, എ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.