mehandi banner desktop

മറ്റം കിഴക്കേ ആളൂര്‍ മറിയം ത്രേസ്യപള്ളിയിലെ തിരുന്നാളിന് കൊടികയറി

fairy tale

ഗുരുവായൂര്‍: മറ്റം കിഴക്കേ ആളൂര്‍ മറിയം ത്രേസ്യപള്ളിയിലെ തിരുന്നാളിന് കൊടികയറി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് വിശുദ്ധ അന്തോണിസിന്റേയും മറിയം ത്രേസ്യയുടേയും സംയുക്ത തിരുന്നാള്‍ ആഘോഷം. തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം വികാരി ഫാദര്‍.ജോസ് കോനിക്കര നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ അറങ്ങാശ്ശേരി, കൈക്കാരന്‍മാരായ വിന്‍സന്റ് ചിറയത്ത്, വര്‍ഗ്ഗീസ് കുണ്ടുകുളം എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുശേഷിപ്പും തിരുസ്വരൂപങ്ങളും എഴുന്നള്ളിച്ച് വെയ്ക്കും. ഞാറാഴ്ച രാവിലെ 10.15ന് തിരുന്നാള്‍ കുര്‍ബാനയും പ്രദക്ഷിണവും തുടര്‍ന്ന് നേര്‍ച്ച ഊട്ടും ഉണ്ടായിരിക്കും. തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് ഫാ.ടോം വേലൂക്കാരന്‍ നേതൃത്വം നല്‍കും

planet fashion

Comments are closed.