mehandi banner desktop
Chavakkad online

ജനാധിപത്യത്തിൻ്റെ ബാലപാഠമായി നുകർന്ന് വിദ്യാർത്ഥികൾ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽ ആവേശമായി തിരഞ്ഞെടുപ്പ്

Ft

പുത്തൻകടപ്പുറം: ഗവ. ഫിഷറീസ് യു. പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ ബാലപാഠമായി.പൊതുതിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിൽ 95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജനാധിപത്യ മൂല്യങ്ങൾ ബാല്യത്തിൽ തന്നെ കുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ തിരഞെടുപ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ പോസ്റ്ററുകളും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും, സൗഹൃദപരമായ മത്സരവുമെല്ലാം സ്‌കൂൾ അങ്കണത്തെ സജീവമാക്കി.വോട്ടെടുപ്പ് ദിനത്തിൽ ഓരോ വോട്ടിന്റെയും പ്രാധാന്യം മനസ്സിലാക്കി വിദ്യാർഥികൾ ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ചു. സി ആർ പി എഫ് ഭടന്മാരുടെ മാതൃകയിൽ തോക്കേന്തി കുട്ടിപട്ടാളം വൻ സുരക്ഷയൊരുക്കിയതും വേറിട്ട കാഴ്ചയായി.പ്രധാനാധ്യാപികയുടെ ചാർജ് വഹിക്കുന്ന എസ്. കെ പ്രിയ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. വൻ ഭൂരിപക്ഷത്തോടെ ഫുട്ബോൾ അടയാളത്തിൽ മത്സരിച്ച ആർ. ടി മുഹമ്മദ് ഷയാൻ സ്‌കൂൾ ഹെഡ് ബോയ്, കെ. എസ് അൽഹന ഹെഡ് ഗേൾ ഫൈഹ ഫാത്തിമ ഹെൽത്ത് ലീഡർ, ഫസ തസ്‌നീം ഫൈൻ ആർട്ട്സ് ലീഡർ ,ആദിദേവ് സ്പോർട്സ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.അധ്യാപകരായ കെ.എം മഞ്ജു, എ. എസ് സന്ധ്യ, എം.ആർ ഐശ്വര്യ, എം. കെ സലീം എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.