കടപ്പുറം : പെട്രോൾ ഡീസൽ ചാർജ് നിരന്തരമായി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ മത്സ്യതൊഴിലാളി കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസമരം നടത്തി.
കടപ്പുറം ലൈറ്റ്ഹൗസ് പരിസരത്ത് നടന്ന പ്രതിഷേധ സമരം മത്സ്യതൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഡി വീരമണി ഉൽഘടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്‌ സി. മുസ്താക്ക് അലി അധ്യക്ഷ്യവഹിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി എസ് രമണൻ,
കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികൾ പി എ നാസർ. വി കെ ബാബു, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കെ കെ റഷീദ്, എ കെ ഗഫൂർ, സി എ റസാക്ക്. അക്‌ബർ എടശ്ശേരി, പണ്ടാരി അബ്ദുള്ള മോൻ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സാലിഹ്, മുഹ്‌സിൻ, ബൂത്ത്‌ പ്രസിഡന്റ്‌മാരായ കോയ, പി എ ഹനീഫ, സേവാദൾ മണ്ഡലം ചെയർമാൻ വിശാഖ് എന്നിവർ പ്രസംഗിച്ചു