ചാവക്കാട്: യാത്രക്കിടെ കളഞ്ഞുപോയ കാല്‍ ലക്ഷം രൂപ ചാവക്കാട്ടെ വ്യാപാരികളുടെ സത്യസന്ധതയില്‍ ഉടമക്ക് തിരിച്ചു ലഭിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ചാവക്കാട് വടക്കേ ബൈപ്പാസിന് സമീപത്തെ നാഷണല്‍ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരിക്ക് സമീപത്തെ ഇടവഴിയില്‍ നിന്ന് തുക ലഭിച്ചത്. ബാങ്കില്‍ വായ്പ അടക്കുന്നതിനുള്ള പാസ് ബുക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു തുക. ജീവനക്കാരി ഈ തുക കടയുടമ ഷാജഹനെ എല്‍പ്പിച്ചു. ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി പി. എസ്. അക്ബറിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഈ തുക ചാവക്കാട് പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ തുക കളഞ്ഞുകിട്ടിയിട്ടുണ്ടോ എന്ന് തിരക്കി അണ്ടത്തോട് സ്വദേശിയായ ഉടമ ചാവക്കാട് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാനിധ്യത്തില്‍ തുക ഉടമക്ക് കൈമാറി. വ്യാപാരികളായ ഷാജഹാന്‍, വി. കെ. ബി. അഷ്‌റഫ്, എ. എസ്. ഐ. അനില്‍ മാത്യു എന്നിവരുടെ സാനിധ്യത്തിലാണ് തുക കൈമാറിയത്.