പുന്നയൂർ: “മിന്നാമിന്നിക്കൂട്ടം” പഞ്ചായത്ത് തല പഠനോത്സവം മന്നലാംകുന്ന് ഗവ: ഫിഷറീസ് യു പി സ്കൂളിൽ നടന്നു. പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി. കോർഡിനേറ്റർ സി.ഐ. മീന ടീച്ചർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം അഷ്റഫ് മുത്തേടത്ത്, പി.ടി.എ.അംഗങ്ങളായ പി.കെ സൈനുദ്ധീൻ ഫലാഹി, എം.വി ഷെരീഫ്, എസ്.എം.സി അംഗം അസീസ് മന്ദലാംകുന്ന്, ഇ.പി ഷിബു മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപിക പി.ടി.ശാന്ത സ്വാഗതവും തോമസ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പഠനേതര പ്രവർത്ഥനങ്ങളുടെ അവതരണവും നടന്നു. അധ്യാപകരായ എം.കെ സലീം, ഫെബി, എ. ആസ്യ, പി.കെ ആശ, ജിജി ആന്റണി എന്നിവർ നേതൃത്വം നൽകി.