ഗുരുവായൂര്‍ : നെന്മിനിയില്‍ കത്തിയമര്‍ന്ന കുടിലില്‍ നിന്നും പരിസരവാസികള്‍ രക്ഷപ്പെടുത്തിയ വയോധിക ലീലാവതിക്കും കുടുബത്തിനും എം.എല്‍.എയുടെ സഹായ ഹസ്തം. കുടില്‍ സന്ദര്‍ശിച്ച കെ.വി.അബ്ദുല്‍ഖാദര്‍ ഖാദര്‍ എം.എല്‍.എ വൈദ്യൂതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വാഗ്ദ്ധാനം ചെയ്തു. കര്‍ണംകോട് റെയില്‍വേഗേറ്റിന് സമീപുള്ള പറമ്പില്‍ ഒറ്റമുറിയില്‍ കഴിഞ്ഞിരു 75കാരിയായ പുശേരിക്കാവില്‍ ലീലാവതിക്കും മകളുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിനുമാണ് എം.എല്‍.എ സഹായം വാഗ്ദ്ധാനം ചെയ്തത്. കൂടുതല്‍ സഹായങ്ങള്‍ രണ്ട് ദിവസത്തിനകം എത്തിച്ചു നസല്‍കുമെുന്നും എം.എല്‍.എ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ താമസിച്ചിരുന്ന കുടില്‍ കത്തിയമര്‍ത്. റെയില്‍വേ ഗേറ്റിന് സമീപമുള്ള കുടില്‍ കത്തുന്നത് കണ്ട് ആ സമയത്ത് അതു വഴി പോയിരുന്ന എണാകുളം പാസഞ്ചറിന്റെ ലോക്കോപൈലറ്റ് എ.എന്‍.ഉണ്ണി ഹോണ്‍ മുഴക്കിയപ്പോഴാണ് പരിസരവാസികള്‍ കുടില്‍ കത്തുന്നത് കണ്ടത്. പതിവില്ലാത്ത ഹോണ്‍ കേട്ട് പരിസരവാസികള്‍ പുറത്തിറങ്ങുകയായിരുന്നു. നടക്കാന്‍ പോലും കഴിയാത്ത വയോധികയായ ലീലാവതി മാത്രമാണ് ആ സമയം കുടിലുണ്ടായിരുന്നത്. വീട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ വിഷ്ണു ഫോണ്‍ ചാര്‍ജ് ചെയ്യാനായി കൂട്ടുകരന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. പരിസരത്ത് വാടകക്ക് താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി സോമന്‍, ബാലകൃഷ്ണന്‍, വാഴപ്പിലാത്ത് അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തിയാളുന്ന കുടിലിനകത്തു നിന്നും ലീലാവതിയെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സോമന് പുറത്ത് പൊള്ളലേല്‍ക്കുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീട്ടുപകരണങ്ങളും കട്ടിലും വിഷ്ണുവിന്റെ പാഠപുസ്തകങ്ങളുമെല്ലാം ഇതിനകം കത്തിയമര്‍ന്നിരുന്നു. അവശയായ ലീലാവതിയെ മകള്‍ രാധികയും നാട്ടുകാരും ചേര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലീലാവതിയുടെ കുടില്‍ സുരക്ഷിതമായ രീതിയില്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി. കത്തുന്ന വീട്ടില്‍ നിന്നും ജീവന്‍ പണയംവെച്ച് ലീലാവതിയെ രക്ഷിച്ച സോമന് ഗുരുവായൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ധനസഹായം നല്‍കി. വിഷ്ണുവിന്റെ സഹപാഠികളും അധ്യാപകരും ചേര്‍ന്നു പാഠപുസ്തകം അടക്കമുള്ള പഠനോപകരണങ്ങള്‍ വീട്ടിലെത്തിച്ചു. കത്തിയമര്‍ന്ന വീട്ടുപുപകരണങ്ങള്‍ക്ക് പകരം ഉപകരണങ്ങള്‍ പി.ടി.എ നല്‍കുമെുന്നും അധ്യാപകര്‍ അറിയിച്ചു.