ഗുരുവായൂര്‍ : പാവപ്പെട്ടവന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയും ഇല്ല, കളളപ്പണക്കാരുടെയും കളളനോട്ട്  മാഫിയയുടെയും പണം കൊണ്ട് എല്ലാം നേടാവുന്ന അവസ്ഥക്ക് മാറ്റം വരുത്തണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. ഗുരുവായൂരില്‍ സ്വാമി ഉദിത് ചൈതന്യയുടെ ശ്രീമദ് ഭാഗവതകഥാസാരയജ്ഞത്തിന്റെ സമാപാന സമ്മേളനം ടൗഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം. അധാര്‍മികതക്കെതിരെയെടുക്കുന്ന നടപടികളെ ഉള്‍ക്കൊളളാന്‍ നാം തയ്യറാകണം. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് ഉളളതാണ് അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപ്പെടെണ്ട കാര്യമില്ലെുന്നും കുമ്മനം ആവര്‍ത്തിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭ കൌണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ബാബു കേച്ചേരി, എം.എസ് മേനോന്‍, ഡോ. കെ.ബി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.