ചേറ്റുവ: കടപ്പുറം കാദരിയ്യ മസ്ജിദിൽ മൂസാറോഡ് കൂട്ടായ്മയും, പള്ളി കമ്മറ്റി പ്രവർത്തകരും, സംയുക്തമായി ഇഫ്താർ സംഗമം നടത്തി. പള്ളി ഇമാം ഖാലിദ് ഉസ്താദ് തിരുവത്ര ലൈലത്തുൽ ഖദറിനെ കുറിച്ച് പ്രഭാഷണം നടത്തി.
കാദരിയ്യപള്ളി പ്രസിഡന്റ് ടി.കെ ജമാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹുസൈൻ ട്രഷറർ എ.കെ.ലത്തീഫ്, സി.കെ.ആലു, പൊള്ളക്കായി ഹംസ, ചിന്നക്കൽ റഷീദ്, ചിന്നക്കൽ ഫക്രുദ്ദീൻ, പൊന്നാക്കാരൻ ഷബീർ, പുതുവീട്ടിൽ ഷരീഫ്‌, ചാലക്കൽ നിസാം, പൊന്നാക്കാരൻ അക്ബർ, വി.എസ്.നൗഷാദ്, പുതുവീട്ടിൽ ഷാജഹാൻ, എന്നിവർ കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകി