mehandi new

യുവതി തൂങ്ങിമരിച്ച നിലയിൽ – ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190531_212732എടക്കഴിയൂർ : യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയെ (26) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം വീട്ടുകാരറിയുന്നത്. കിടപ്പറയിലെ ജനൽ വിരിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഷജീറയെ കൂടാതെ വീട്ടിൽ മാതാവും അനുജത്തിയും മാത്രമാണുണ്ടായിരുന്നത്. രണ്ടു വയസ്സുകാരനായ മകന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ മുറിയിലേക്ക് വന്നത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
കുന്നംകുളം എ.സി.പി എ മുരളീധരൻ, ചാവക്കാട് സി.ഐ എം.കെ സജീവ്, എസ്.ഐ ശശീന്ദ്രൻ മേലയിൽ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. ഫോറൻസിക്, വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പോലിസ് നായ ഡോണയുടെ പരിശോധനയുമുണ്ടായി. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
ചാവക്കാട് താഹസിൽ കെ.വി ആംബ്രോസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം വിശദമായ റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ എന്തെങ്കിലും പറയാനാകൂ.
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം എടക്കഴിയൂരിലെ വീട്ടിലെത്തിച്ചു. അൽഐനിലുള്ള ഷജീറയുടെ ഭർത്താവ് റഹീം എത്തിയ ശേഷം ഖബറടക്കം നാളെ ശനിയാഴ്ച എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ നടക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Unani banner ad

Comments are closed.