തിരുവത്ര : എടക്കഴിയൂർ ബീച്ച് കുഞ്ഞാദു സാഹിബ്‌ റോഡിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശിനി ചെങ്ങശേരി ഹൗലത്ത് (35) നാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.