ചാവക്കാട്: പുതിയപാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. പൊന്നാനിയില്‍ അധ്യാപകനായ പറപ്പൂര്‍ സ്വദേശി പി.ജെ. ജോഷിയുടെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ ബൈക്ക് പുതിയപാലത്തിന് സമീപം നിര്‍ത്തിയിട്ട് പൊന്നാനിയിലേക്ക് പോയ ജോഷി വൈകീട്ട് തിരിച്ചെത്തുമ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. കെ.എല്‍.08 ക്യു.1410 രജിസ്‌ട്രേഷന്‍ നമ്പറില്‍ കറുത്ത നിറത്തിലുള്ള ബൈക്കാണ് മോഷണം പോയത്. ചാവക്കാട് പോലീസില്‍ പരാതി നല്‍കി.