കോട്ടപ്പടിയിൽ ആന ഇടഞ്ഞു – ഒരാൾ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : കോട്ടപ്പടി ചേമ്പാല കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞു. ആനയുടെ ചവിട്ടും കുത്തുമേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശി ബാബുവാണ്(45) കൊല്ലപ്പെട്ടത്. കോട്ടപ്പടിയിലുള്ള സുഹൃത്തിന്റെ പെരപാർക്കലിന് (ഹൌസ് വാമിങ്) പങ്കെടുക്കാൻ ഖത്തറിൽ നിന്നും സുഹൃത്തുക്കളുമായി എത്തിയതായിരുന്നു. ഈ വീട്ടിൽ നിന്നുള്ള എഴുന്നള്ളിപ്പിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ആന വിരണ്ടോടുകയായിരുന്നു.
തെച്ചിക്കോട് രാമചന്ദ്രൻ എന്നആനയാണ് ഇടഞ്ഞത്. കോട്ടപ്പടി സ്വദേശി മുള്ളത്ത് രഞ്ജിനി, ചാവക്കാട് സ്വദേശി കരിമത്ത് അക്ഷയ്, ചാലിശ്ശേരി സ്വദേശി അംജേഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്ദംകുളം റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവൃത്തകർ രക്ഷാ പ്രവൃത്തനം നടത്തി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.