ചാവക്കാട് : തൃശൂരില്‍ നടന്ന ക്രോസ് ഫിറ്റ് മത്സരത്തില്‍ ചാവക്കാട് ട്രിപ്പിള്‍ എച്ച് ഹെല്‍ത്ത് സെന്റെര്‍ ഓവറോള്‍ കിരീടം ചൂടി. ഞായറാഴ്ച തൃശൂര്‍ ഡക്കാത്തലോണ്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ട്രിപ്പിള്‍ എച്ച് സെന്ററിലെ ഹാഷിം ഷഹീര്‍ മിസ്റ്റര്‍ സ്ട്രോങ്ങ്‌ മാന്‍ ആയി. ട്രിപ്പിള്‍ എച്ചിലെ ടി വി മനോജ്‌ റണ്ണര്‍അപ്പായി. ഹാത്തിം ഷഹീര്‍, ഹാതിഖ് ഷഹീര്‍, മുസ്തഫ ഫിറോസ്‌, നഹാസ്, ജാഫര്‍, ജിത്ത് എന്നിവര്‍ ട്രിപ്പിള്‍ എച്ച് സെന്ററിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
തുടർച്ചയായി 5 പ്രാവശ്യം ശരീരസൗന്ദര്യ മത്സരത്തിൽ ചാംപ്യൻഷിപ്പും ഓവർഓൾ ചാംപ്യൻഷിപ്പും ചാമ്പ്യൻ ഓഫ് ദി ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി ചരിത്രം കുറിച്ച ചാവക്കാട് ട്രിപ്പിള്‍ എച്ച് ഹെല്‍ത്ത് സെന്‍ററിന്റെ കിരീടത്തില്‍ പൊന്‍തൂവലായി ക്രോസ് ഫിറ്റ്‌ മത്സരത്തില്‍ നേടിയ ഓവറോള്‍ കിരീടം.