ചാവക്കാട് : ചാവക്കാട് ബസ്സ്‌ സ്റ്റേഷനില്‍ ഫീഡിംഗ് സെന്‍ററിന്റെ (മുലയൂട്ടാനുള്ള പ്രത്യേക ഇടം) ഉദ്ഘാടനം നാളെ രാവിലെ 09.30ന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. ആഗസ്റ്റ്‌ ഒന്നുമുതല്‍ ഏഴു വരെ നടക്കുന്ന അന്താരാഷ്‌ട്ര മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ചാണ് ബസ്സ്‌ സ്റ്റാന്ഡ് ടെര്‍മിനലിനകത്ത് തയ്യാറാക്കിയ ഫീഡിംഗ് സെന്‍റര്‍ തുറന്നുകൊടുക്കുന്നത് ശിശുക്കള്‍ക്ക് പ്രകൃതി നനല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് അമ്മയുടെ മുലപ്പാല്‍. പ്രകൃതിയുടെ ഒരു നൈസര്‍ഗിക പ്രക്രിയയാണ് മുലയൂട്ടല്‍. ഇന്ത്യയില്‍ എല്ലാ അമ്മമാരും ശരിയായും കൃത്യമായും തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയാല്‍ ഓരോ വര്‍ഷവും 2 1/2 ലക്ഷം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫീഡിംഗ് സെന്‍റര്‍ സ്ഥാപിച്ചത്.