വടക്കേകാട് : കെ.പി.നമ്പൂതിരീസ് ഓഡിറ്റോറിയത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
വന്നേരി മായിക്കരക്കല്‍ ദിലീപ്, ചാവക്കാട് മാളിയക്കല്‍ അഭിലാഷ്, വടക്കേക്കാട് നാലംകല്ല് സ്വദേശികളായ മുറ്റത്ത് സച്ചിന്‍, മുറ്റത്ത് ദില്‍ഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം സംഭവിച്ചത്.
വൈലത്തൂര്‍ ആക്റ്റ്സ് പ്രവർത്തകരും നായരങ്ങാടി നവോത്ഥാന്‍ പ്രവർത്തകരും ചേര്‍ന്ന് പരിക്കേറ്റവരെ കുന്ദംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിലീപിനെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി.