Header

നഗരസഭയുടേത് ശുദ്ധവായു പോലും ഇല്ലാതാക്കുന്ന നടപടി – സി എച്ച് റഷീദ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: മാലിന്യം കൂമ്പാരമാക്കി ഒരുപ്രദേശത്തെ മനുഷ്യരുടെ ശുദ്ധവായുപോലും ഇല്ലാതാക്കു നടപടികളാണ് ചാവക്കാട് നഗരസഭ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. നഗരസഭയുടെ മാലിന്യശേഖരണസ്ഥലമായ പരപ്പില്‍താഴത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നുള്ള മലിനീകരണം അവസാനിപ്പിക്കാന്‍  നടപടി ആവശ്യപ്പെട്ട് നിയമവിദ്യാര്‍ഥി  സോഫിയ ട്രഞ്ചിംഗ് ഗ്രൗണ്ടിനടുത്ത് നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദേഹം. ഒരു പ്രദേശത്തെ മുഴുവന്‍ ജനത്തേയും മാറാരോഗങ്ങളിലേക്ക് വലിച്ചഴക്കുകയാണ് ഇവിടെ നഗരസഭ ഭരണവര്‍ഗം. കുടിവെള്ളവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന നടപടികള്‍കെതിരെ എല്ലാം മറന്ന് പ്രവര്‍ത്തിക്കാന്‍ മനുഷ്യമനസുകള്‍ ഉണരേണ്ട സമയമാണ് വന്നെത്തിയിട്ടുള്ളത്. മത്തികായലിലേക്കു വരെ ട്രഞ്ചിംങ്ങ് ഗ്രൗണ്ടില്‍ നിന്നും മാലിന്യം ഒഴുക്കുകയാണ്.  കായലിനോട് കാതല്‍ എന്നാണ് ഇവരുടെ മുദ്രാവാക്യം. കായലിലേക്ക് മാലിന്യം തള്ളുന്നതാണോ ഇവര്‍ പറയുന്ന കായലിനോടുള്ള കാതലെന്ന് അദേഹം ചോദിച്ചു. സോഫിയ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് അദേഹം ഉറപ്പു നല്‍കി. മുസ്‌ലിം ലീഗ് നേതാക്കളായ എ കെ അബ്ദുല്‍ കരീം, ലത്തീഫ് പാലയൂര്‍, ഫൈസല്‍ കാനാപുള്ളി, പി കെ അബൂബക്കര്‍, ആര്‍ എസ് ലത്തീഫ്, റിട്ടേര്‍ഡ് ഏക്‌സൈസ് അസി: കമ്മീഷ്ണര്‍ കെ എം ഉമ്മര്‍, യൂത്ത്‌ലീഗ് നേതാക്കളായ ഷജീര്‍ പുന്ന, റിയാസ് ചാവക്കാട്, അനസ് പി എം, ഷാഹു ബ്‌ളാങ്ങാട്, റാഫി ആലുങ്ങല്‍ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.