ചാവക്കാട്: തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻറെ 45ാം മിസ്റ്റർ തൃശ്ശൂർ ശരീരസൗന്ദര്യ മത്സരം നാളെ ചാവക്കാട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് ത്രിബിൾ എച്ച് ജിമ്മിൻറെ പ ത്താം വാർഷിക ത്തിൻറെ ഭാഗമായി ചാവക്കാട് ബസ് സ്റ്റാൻഡ് നഗരസഭാ ചത്വരത്തിൽ നടക്കുന്ന മത്സരം വൈകീട്ട് നാലിന് കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ മുഖ്യാതിഥിയാവും.
കെ.പി. പീറ്റർ മെമ്മോറിയൽ റോളിങ് ട്രോഫിക്കു വേണ്ടി നടക്കുന്ന മത്സരത്തിൽ ജില്ലയിലെ വിവിധ ജിമ്മുകളിൽ നിന്നായി 300ൽ പരം മത്സരാർഥികൾ പങ്കെടുക്കും. വിവിധ വിഭാഗങ്ങളായി വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. ആകെ മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സമ്മാനങ്ങളുമാണ് നൽകുന്നത്. മത്സരത്തിൻറെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചിന് എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ചാവക്കാട് നഗരത്തിൽ ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ വിളംബരജാഥ നടത്തും. തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻ പ്രസിഡൻറ് എ.സി. ഷഹീർ, സെക്രട്ടറി കെ.എം. റഫീഖ്, ഭാരവാഹികളായ വി. പി. ഷിഹാസ്, നഹാസ് നാസർ, ടി.എ്‌സ് ഗഫാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.