ചാവക്കാട്: എസ്.എസ്.എഎൽ.സി പരീക്ഷ മാറ്റിവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഗുരുവായൂർ നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന്  നടന്ന യോഗം മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് വി.എം മനാഫ് ഉദ്‌ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡൻറ് പി.എ അൻവർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജന. സെക്രട്ടറി അലി അകലാട്, ട്രഷറർ സജീർ പുന്ന, വൈസ് പ്രസിഡന്റ് നിഷാദ് ഒരുമനയൂർ,  സെക്രട്ടറി പി. ഷംനാദ്, ഭാരവാഹികളായ ആരിഫ് പാലയൂർ, ഷറഫുദ്ദിൻ കടപ്പുറം, അസ്ഹർ പുളിക്കൽ, അജ്മൽ സി.എ, ആഷിക് എ എ, വി. മുർഷിദ് തുടങ്ങിയവർ സംസാരിച്ചു.