ചാവക്കാട്: വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കൺവെൻഷൻ ചാവക്കാട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ – ജില്ലാ ജനറൽ സെക്രട്ടറി കെ.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷൺമുഖൻ വൈദ്യർ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം സി.എം ഷരീഫ് മുഖ്യപ്രഭാഷകനായി. അബൂബക്കർ കുഞ്ഞ്, പി.കെ അക്ബർ, സരസ്വതി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി.ആർ. ഹനീഫ സ്വാഗതം പറഞ്ഞു. ഏപ്രിൽ 6 ന് എറണാകുളത്ത് എത്തുന്ന അഖിലേന്ത്യ ജാഥക്ക് സംഘടിപ്പിക്കുന്ന സ്വീകരണം വിജയമാക്കുവാൻ മണ്ഡലത്തിൽ നിന്ന് അഞ്ഞുറ് പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.