ചാവക്കാട്: എം.എസ്.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്, പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുന്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ്. നിയോജകമണ്ഡലം പ്രസിഡന്റ് അന്‍വര്‍ അസീസ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി.കെ. മുഹമ്മദ്, കെ.എം.സി.സി. നേതാക്കളായ പി.കെ. കരീം ഹാജി, കെ.കെ. ഹംസക്കുട്ടി, റസാഖ് ഒരുമനയൂര്‍, ഹക്കീം എടക്കഴിയൂര്‍, മന്ദലംകുന്ന് മുഹമ്മദുണ്ണി, ഫൈസല്‍ കടവില്‍, യൂത്ത് ലീഗ് പ്രസിഡന്റ് വി.എം. മനാഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.