ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് മരുന്നും, വസ്ത്രങ്ങളും വിതരണം ചെയ്തു. തുടർന്ന് ഇഫ്താർ സംഗമം എം എസ് എസ് ജില്ലാ പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു.
കെ.മുഹമ്മദ് ഹാരീസ്, എം.പി.ബഷീർ, നൗഷാദ് തെക്കുംപുറം, കെ.എം.ഷുക്കൂർ, പി.വി.ഉമ്മർ, പി.കെ.സൈതാലി കുട്ടി, സി.കെ. ഹകീം ഇംബാറക്ക്, ഷാജി ചീരാടത്ത്, ഏ.വി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.