ചാവക്കാട് : മുല്ലത്തറ-ചാവക്കാട് റോഡ് എത്രയും പെട്ടെന്ന് പൂർത്തികരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുക, കാന നിർമിച്ചു ഡ്രൈനെജ് സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി സിസി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് സിഎ.ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെഡി. വീരമണി, കെ.നവാസ്, കെവി. ഷാനവാസ്‌, സി.മുസ്തക്ക് അലി, പിവി.ബദറുദ്ധീൻ, കെവി.സത്താർ, കെപി.ഉദയൻ, ലൈല മജീദ്, ബീന രവിശങ്കർ എന്നിവർ സംസാരിച്ചു.
ഇർഷാദ് കെ ചേറ്റുവ, കെഎം. ഷിഹാബ്, കെപിഎ. റഷീദ്, ശശി വർണാട്ട്, അന്റോ തോമസ്, ടിഎച്ച്. റഹീം, കെജെ. ചാക്കോ, എം.എസ്സ്. ശിവദാസ്, ആർകെ. നൗഷാദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.