മുതുവട്ടൂർ: മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷത്തിലേറെ തുക വിദ്യാഭ്യാസ സാമ്പത്തിക സഹായവും നൽകി. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങ് ഡെ. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇ.വി. അബ്ദുൾറഷീദ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ. അബ്ദുൾ ഹസീബ് അദ്ധ്യക്ഷനായി. ഖത്തീബ് വി.ഐ. സുലൈമാൻ അസ്ഹരി, കൺവീനർ ഫൈസൽ പേരകം, ട്രഷറർ എ. ബീരാവു എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി പി.വി.ഉസ്മാൻ, കമ്മിറ്റി അംഗങ്ങളായ ആർ.വി.അബ്ദുൾ റഷീദ്, പി.കെ. മുഹമ്മദ് ഷെരീഫ്, കെ.ഷംസുദ്ദീൻ, എം.പി.ബഷീർ, കെ.വി. മുസ്തക്കി0, വി.വി. ഷെരീഫ്, ഹക്കീം ഇംബാറക്, അക്ബർ പുലയംപാട്ട്, മഖ്ബൂൽ മോനുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.