ചാവക്കാട്: നഗരസഭയിലെ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ 40 ഏക്കറില്‍ നടപ്പിലാക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനാവും.
വര്‍ഷങ്ങളായി കൃഷി പരാജയമായിരുന്നിടത്തുനിന്നാണ് മത്തിക്കായല്‍ മുട്ടില്‍ കര്‍ഷകകൂട്ടായ്മ നെല്‍കൃഷിയില്‍ വിജയഗാഥ രചിക്കാന്‍ ഒരുങ്ങുന്നത്.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.എച്ച്. സലാം, എ.സി. ആനന്ദന്‍, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രന്‍, സഫൂറ ബക്കര്‍, മത്തിക്കായല്‍ മുട്ടില്‍ കര്‍ഷക കൂട്ടായ്മ സെക്രട്ടറി പി.കെ. ബാലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.