വടക്കേകാട് : സംസ്ഥാന സര്‍ക്കാരിന്റെ കരുത്ത് പദ്ധതിയില്‍ വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ തയ്‌ഖോണ്ടോ പരിശീലനം സമാപിച്ചു. 40 ദിവസത്തെ പരിശീലനമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയത്. ദേശീയ താരം ബഷീര്‍ താമരത്തായിരുന്നു പരിശീലകന്‍. തിരുവളയന്നൂര്‍ സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികളുടെ അഭ്യാസപ്രകടനങ്ങളും ഉണ്ടായി.
സംസ്ഥാന സര്‍ക്കാര്‍ പ്ലസ് വണ്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ചതാണ് കരുത്ത് പദ്ധതി. ടി. മുഹമ്മദ്, കോ-ഓര്‍ഡിനേറ്റര്‍ ലീജ എല്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.