ഒരുമനയൂർ : ദേശീയപാത 30 മീറ്ററിൽ ടോൾ രഹിത പാതയായി വികസിപ്പിക്കുക, നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരുമനയൂർ പഞ്ചായത്തിനെ സംരക്ഷിക്കാൻ എലവേറ്റഡ് ഹൈവേ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരുമനയൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ല്യംസിൽ സമരപ്പന്തൽ ആരംഭിച്ചു.
ഒരു മനയൂർ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ഒരുമനയുർ വില്ലേജ് കൺവീനർ പി കെ നൂറുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി വിഷയമവതരിപ്പിച്ചു. ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ആരിഫ് കണ്ണാട്ട് സ്വാഗതവും സെയ്താലിക്കുട്ടി നന്ദിയും പറഞ്ഞു.