ഗുരുവായൂര്‍ : ബ്രാഹ്മണസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദിവസവും രാവിലെ മുതല്‍ ദേവീ മാഹാത്മ്യപാരായണം വൈകീട്ട് നിവേദ്യം, ദീപാരാധന, ലളിത സഹസ്രനാമം എിവയുണ്ടാകും. നവരാത്രി മണ്ഡപത്തില്‍ ബൊമ്മകൊലു ഒരുക്കിയിട്ടുണ്ട്. ദിവസവും വിവിധ കലാപരിപാടികളും ഉണ്ടാകും. ടി.കെ. ശിവരാമകൃഷ്ണന്‍, മീന രാമമൂര്‍ത്തി, ലത ത്യാഗരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.