Header

ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി

ഗുരുവായൂര്‍ : കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ശ്രമദാനം അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി ആര്‍ ജയചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരങ്ങളായ ദിനേഷ് പണിക്കര്‍, യവനിക ഗോപാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വാര്‍ഡ് കൗസിലര്‍ ശ്രീദേവി ബാലന്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി മുഹമ്മദ് യാസീന്‍, സി.ടി വിനോദ്, ഡോ കെ.ബി സുരേഷ്, വിനോദ് ഖന്ന തുടങ്ങിയവര്‍ സംസാരിച്ചു. ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും വെസ്റ്റ്‌ഷോര്‍ റോട്ടറിയുടെയും സഹകരണത്തോടെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും യജ്ഞത്തില്‍ പങ്കാളികളായി.

Comments are closed.