ഗുരുവായൂര്‍ : അറിവില്‍ നിന്നും തിരിച്ചറിവിലേക്കുള്ള യാത്രയാണ് സംസ്‌കാരമെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. സി.ഐ.ടി.യു. ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ചയില്‍ അഭിരമിക്കുകയും ചിന്താശൂന്യരായി പോവുകയും ചെയ്യുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണെും വൈശാഖന്‍ പറഞ്ഞു. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പി. അജിത് അധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, എം. കൃഷ്ണദാസ്, എന്‍.കെ. അക്ബര്‍, ടി.ടി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്  ഒ.എന്‍.വി ഗാനസന്ധ്യയും അരങ്ങേറി.