ചാവക്കാട് : സൈനുദ്ധീൻ ഇരട്ടപ്പുഴ എഴുതി കോളിൻ തോമസ് സംഗീതം നൽകി വൈക്കം വിജയലക്ഷ്മി പാടിയ ‘ഞങ്ങളുടെ സ്വന്തം ചാവക്കാട്’ മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. ” ചാവക്കാട് സിംഗേഴ്സ് ” സ്നേഹ കുടുംബ സംഗമത്തിൽ വെച്ച് നടൻ ശിവജിയും ഇടക്ക കൊട്ടി ഗിന്നസ് റെക്കോർഡിങ്ങിൽ ഇടം നേടിയ ജ്യോതി ഗുരുവായൂരും ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്. തുടർന്ന് നിയോജകമണ്ഡലത്തിലെ കഴിവുറ്റ ഗായിക ഗായകരും അവരുടെ കുരുന്നു പ്രതിഭകളും പങ്കെടുത്ത സംഗീത പ്രോഗ്രാം നടന്നു. ചാവക്കാട്ടെ കലാകാരന്മാരുടെ കൂട്ടായ്മായാണ് ‘ ചാവക്കാട് സിംഗേഴ്സ് ‘.
സംഗീത സംവിധായകരായ റഹ്മത്തുള്ള പാവറട്ടി, ബക്കർ താമരയൂർ, ലൂയിസ് തൃശൂർ, നൗഷാദ് അലി ചാവക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു.
ബഷീർ കുറുപ്പത്ത് സ്വാഗതവും ഉമ്മർ യാഹു നന്ദിയും പറഞ്ഞു.