mehandi banner desktop
Chavakkad online

ബസ്സിൽ നിന്നും മാല പൊട്ടിച്ചയാളെ കയ്യോടെ പിടികൂടി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

IMG_20181206_143114ചാവക്കാട് : ബസ്സിൽ നിന്നും മാല പൊട്ടിച്ചയാളെ കയ്യോടെ പിടികൂടി. തമിഴ്‌നാട് ഉള്‌ന്തുംപേട്ട നടുതെരുവ് സ്വദേശി ഏഴിമലൈ എന്ന നാല്പതുകാരനെയാണ് പിടികൂടിയത്. ചാവക്കാട് ആശുപത്രിറോഡ് പരിസരത്തെ കടകളുടെ വരാന്തയിലാണ് ഇയാളുടെ രാത്രിവാസം എന്ന് പറയുന്നു.
ഇന്നലെ വൈകുന്നേരം ഗുരുവായൂർ ബസ്സിലാണ് സംഭവം. യാത്രക്കാരിയായ സ്ത്രീയുടെ മാല പൊട്ടിച്ച ഇയാളെ യാത്രക്കാർ കയ്യോടെ പിടികൂടുകയായിരുന്നു. ബസ്സ്‌ ആശുപത്രി റോഡ് പരിസരത്ത് എത്തിയപ്പോഴായിരുന്നു മോഷണശ്രമം.
ചാവക്കാട് എസ് ഐ ജയപ്രദീപ്, എ എസ് ഐ അനിൽ മാത്യു, സി പി ഒ ജയകൃഷ്ണൻ എന്നിവരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.