mehandi new

കാത്തിരിപ്പിനൊടുവിൽ ചാവക്കാട് കടലാമകൾ മുട്ടയിടാനെത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് ഇന്നലെ രാത്രി ഒലീവ് റിഡ്‌ലി കടലാമ മുട്ടയിടാനെത്തി. കടപ്പുറം മഹാന്മ നഗറിലെ കടൽ തീരത്തെ പഞ്ചാര മണലിൽ കൂടു നിർമ്മിച്ച് ഇരുപത്തിയഞ്ചോളം മുട്ടകളാണ് നിക്ഷേപിച്ചത്. ഫഹദ് എ കെ, മുനീർ എം.കെ, സലീം ഐഫോക്കസ്, ഇജാസ് എന്നിവരാണ് കലാമ കൂട് കണ്ടെത്തിയത്.

Amazon deliver boy

കൂടിന് ചുറ്റും വേലി കെട്ടി മഹാന്മ ക്ലബ്ബ് പ്രവർത്തകർ രാപകൽ നാൽപത്തിയഞ്ച് ദിവസം കാവലിരിക്കും
ചാവക്കാട് കടലോരത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പിന്തുണയോടെ എടക്കഴിയൂർ ഗ്രീൻ ഹാബിറ്റാറ്റ്, സൂര്യ പുത്തൻ കടപ്പുറം, ഫൈറ്റേഴ്സ് ഇരട്ടപ്പുഴ, ഡബ്ലിയു.ഡബ്ലിയു.എഫ്. എന്നിവരുടെ നേതൃത്വത്തിൽ കടലാമ സംരക്ഷണ പ്രവർത്തകർ കാവലിനുണ്ട്.
കടലാമകൾ മുട്ടയിടാൻ എത്താൻ വൈകിയതിൽ ആശങ്കയിലായിരുന്നു നാട്ടുകാർ. ഗജ ചുഴലിക്കാറ്റ് മൂലം ആമകളുടെ സഞ്ചാരപഥത്തിൽ മാറ്റം സംഭവിച്ചിരിക്കാം എന്ന നിഗമനത്തിലായിരുന്നു വിദഗ്ദ്ധർ

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.