Header

അനധ്യാപക പുനര്‍വിന്യാസം, ഒരു വിഭാഗം അനധ്യാപകര്‍ക്ക് ശംബളവും പുനര്‍നിയമനവും ഇല്ലാതായെന്ന് ആക്ഷേപം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

salaryചാവക്കാട്: 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തെ തുടര്‍ന്ന്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ ജോലി ചെയ്തു വരുന്ന ഒരു വിഭാഗം അനധ്യാപകര്‍ ശംബളവും പുനര്‍നിയമനവും ഇല്ലാതെ ദുരിതത്തിലാണെന്ന് കേരള എയ്ഡഡ് സ്‌ക്കൂള്‍ നോടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം കുറ്റപ്പെടുത്തി. 16 വര്‍ഷമായി ജോലി ചെയ്തുവന്നിരുന്നവരാണ് ദുരിതത്തിലായത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി 2010-11 സ്റ്റാഫ് ഫിക്‌സേഷ്ന്‍ അടിസ്ഥാനമാക്കി സര്‍ക്കാര്‍ രൂപീകരിച്ച അനധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി സ്ഥിരനിയമനം നേടിയ മുഴുവന്‍ അനധ്യാപകര്‍ക്കും ജോലി സംരക്ഷണവും ശബളവും നല്‍കിയിരുന്നു. 2015-16ലെ സ്റ്റാഫ് ഫിക്‌സേഷന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടമായ അനധ്യാപകര്‍ക്ക് എസ്എസ്എ, ബിആര്‍സി, ആര്‍എംഎസ്എ എന്നീ സ്ഥാപനങ്ങളില്‍ പുനര്‍നിയമനം നല്‍കാന്‍ ഉത്തരവായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പുനര്‍വിന്യാസം നടപ്പോള്‍ തസ്തികയില്ല എന്ന കാരണത്താല്‍ ജില്ലയില്‍ ഇത് നടന്നില്ല. ഈ അനധ്യാപകര്‍ക്ക് ശബളവും ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പറയുന്നു. അധിക അധ്യാപകരെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം 1:30, 1: 35 എന്നിങ്ങനെ കുറച്ചപ്പോള്‍ അനധ്യാപക തസ്തികക്കായി മുമ്പത്തെപോലെ 1: 45 ആണ് പരിഗണിക്കുതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.  ഇതാണ് ഇത്രയേറെ അനധ്യാപകര്‍ക്ക് തസ്തിക നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ അസോസിയേഷന്‍ ഇവര്‍ക്ക് തുടര്‍ന്നും ശബളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി മധു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ് സഞ്ജയ്, സെക്രട്ടറി ദീപുകുമാര്‍, പി പ്രശാന്ത്, സി.സി പെറ്റര്‍, പോള്‍ ജോബ്, കെ.വി ലോസന്‍ മാത്യുസ്, കെ.ശ്രീജിത്ത്, സദാശിവന്‍, ഓമന കെ.ജി, എല്‍സി,സി.സി പോള്‍, ദില്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.