ചാവക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ റേഷന്‍ സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കണമൊവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോഗ്രസ്സ് കമ്മറ്റിയുടെ നേൃത്വത്തില്‍ മണത്തല വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ആര്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.വി. ഷാനവാസ് അധ്യക്ഷനായി. ഡി.സി.സി.സെക്രട്ടറിമാരായ പി.യതീന്ദ്രദാസ്, കെ.ഡി.വീരമണി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഉമ്മര്‍, കെ.നവാസ്, കെ.എസ്സ്. ബാബുരാജ്, ഹിമ മനോജ്, ടി.എച്ച്. റഹീം, ആര്‍.കെ. നൗഷാദ്, കെ.എം. ഷിഹാബ്, കെ.ബി. ബിജു, എ.എസ്സ്. സറൂക്ക് എന്നിവര്‍ പ്രസംഗിച്ചു.

ഒരുമനയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരുമനയൂര്‍ വി്‌ല്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.ജെ ചാ്‌ക്കോ ഉദ്ഘാടനം ചെയ്തു. പി.എം താഹ അധ്യക്ഷനായി. പി.എം ആരിഫ്, പി.പി മൊയ്‌നുദ്ദീന്‍, ജ്യോതി ബാബുരാജ്, ലീന സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മുതുവട്ടൂരിലുള്ള ഗുരുവായൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.കെ.അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗസിലര്‍മാരായ എ.ടി ഹംസ, ഷൈലജ ദേവന്‍, പ്രിയ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൈക്കാട് മണ്ഡലം കോഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി

ഒരുമനയൂര്‍ മണ്ഡലം കോഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരുമനയൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മണ്ഡലം പ്രസിഡന്റ് കെ.ജെ ചാക്കോ ഉദ്ഘാടനം ചെയ്യുന്നു