ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂർ സ്വദേശി ഫാമിസ് അബൂബക്കർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിൻ(26), പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീർ(30) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 30ന് വൈകീട്ട് 6.30 ഓടെയാണ് പുന്ന സെന്ററിൽ വെച്ച് നൗഷാദ് അടക്കം നാലുപേർക്ക് വെട്ടേറ്റത്. സാരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരണമടയുകയായിരുന്നു.