ചാവക്കാട്: ഐ.എൻ.എൽ മുൻ ജില്ല പ്രസിഡന്റ് എടക്കഴിയൂർ പഞ്ചവടി സെന്ററിന്നു കിഴക്കു ഭാഗം താമസിക്കുന്ന പരേതനായ കുഞ്ഞിമൊയ്തു മുസ്ലിയാർ മകൻ മമ്മസ്രായില്ലത്ത് വി.കെ.അലവി എന്ന അമ്പി (86) നിര്യാതനായി.
ഐ.എൻ.എൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്, പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സേഠ് സാഹിബ് സംസ്കാരിക വേദി സംസ്ഥാന ചെയർ മാനായിരുന്നു.
ഭാര്യ:കുഞ്ഞിമോൾ (പരേത).
മക്കൾ: ഉമ്മകുട്ടി, ജമീല, സഫിയ, ലൈല, ഹുസൈൻ, കബീർ, മുഹമ്മദ്, കാദർ മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ, സുലൈമാൻ ഹാജി, (ഷാർജ്ജ), ജമാൽ, ജവാഹിർ, ഷക്കീറ, വാഹിദ, മുംതാസ്, റജീന.
കബറടക്കം നാളെ രാവിലെ എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍