ഗുരുവായൂര്‍: രാത്രിയില്‍ അജ്ഞാതന്റെ ആക്രമണം, ഗൃഹനാഥനു പരിക്കേറ്റു. പൂക്കോട് കപ്പിയൂര്‍ പഴയസൊസൈറ്റിക്കു സമീപം കോമത്ത നന്ദനനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ന് രാത്രി 7.30 നു ആണു സംഭവം. വീടിന്റെ ഗേറ്റ് അടച്ച് തിരിഞ്ഞ ഉടന്‍ വീട്ടുവളപ്പില്‍ ഒളിച്ചിരുന്നയാള്‍ കല്ല്‌ ഉപയോഗിച്ച്ആ ക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നന്ദനന്റെ മകന്‍ ഓടിയെത്തുമ്പോഴേക്കും അക്രമി മതില്‍ ചാടി രക്ഷപ്പെട്ടു. ചെവിക്ക് സാരമായ പരിക്കേറ്റ നന്ദനനെ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.