ചാവക്കാട്: സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ഒറ്റതവണ തീര്‍പാക്കല്‍ അദാലത്ത് ഫെബ്രുവരി 14 ന് നടക്കും. 1986 മുതല്‍ 2010 വരെയുള്ള കാലയളവില്‍ വസ്തു ഫ്‌ളാറ്റ് വാങ്ങിയതില്‍ വിലകുറച്ച് കാണിച്ചു ആധാരം രജിസ്റ്റര്‍ ചെയ്തു എന്ന കാരണത്താല്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ നേരിടുന്ന കേസുകളില്‍ പ്രസ്തുത ദിവസം നടക്കുന്ന അദാലത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നു. തുഛമായ തുക ഒടുക്കി ജപ്തി, റവന്യൂ റിക്കവറി, നടപടികില്‍ നിന്നും ഒഴിവാകാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുവാന്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ അറിയിച്ചു. 14 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ അദാലത്തില്‍ പങ്കെടുക്കാം.