ചാവക്കാട്: ഒരുമനയൂര്‍ എയുപി സ്‌കൂളിന്റെ ചിരകാലാഭിലാഷമായ സ്‌കൂള്‍ ബസ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചു. സി എന്‍ ജയദേവന്‍ എംപിയാണ് 10 ലക്ഷം രൂപ ചിലവില്‍ സ്‌കൂളിന് ബസ് അനുവദിച്ചത്. സ്‌കൂളിന്റെ 136-ാം വര്‍ഷികാഘോഷ വേദിയില്‍ വെച്ച് ബസിന്റെ താക്കോല്‍ ദാനം സി എന്‍ ജയദേവന്‍ എംപി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെച്ച് 136-ാം വാര്‍ഷികാഘോഷ ചടങ്ങിന്റെ ഉല്‍ഘാടനവും എംപി നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍. പഞ്ചായത്ത് അംഗം കെ വി രവീന്ദ്രന്‍, സ്‌കൂള്‍ മാനേജര്‍ അഡ്വ. രാമകൃഷ്ണ മേനോന്‍, പിടിഎ പ്രസിഡണ്ട് പി വി അബ്ദുള്‍ റസാക്ക്, എഇഒ അനില്‍ പി ബി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപികക്ക് യാത്രയയപ്പും നല്‍കി.