ചാവക്കാട്: കേരള സര്‍ക്കാറിന്റെ അറബിക് ഭാഷാധ്യാപന അവാര്‍ഡ് ജേതാവ് പി പി കുഞ്ഞവറുമാസ്റ്ററെ ‘സൗഹൃദം’ മന്ദലംകുന്നിന്റെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാധികാരി സുധീര്‍ അല്‍-ഹദീര്‍, ഖജാഞ്ചി സലാം എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. പ്രസിഡണ്ട് മുജീബ് റഹ്മാന്‍ ജനറല്‍ സെക്രട്ടറി ബാദുഷ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍, ആര്‍ എസ് ഷക്കീര്‍, അസ്‌ലം, സാബിര്‍, ഉമര്‍ ഫാറൂഖ്, നൗഫല്‍ സംസാരിച്ചു.